Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smart Study Choices

Kerala

സ്മാ​​ർ​​ട്ട് സ്റ്റ​​ഡി ചോ​​യ്സു​​ക​​ൾ

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സ​​വും തൊ​​ഴി​​ലും മാ​​റ്റ​​ങ്ങ​​ളു​​ടെ വ​​ഴി​​യി​​ലാ​​ണ്. ആ​​ഗോ​​ള​​വ​​ത്ക​​ര​​ണ​​വും സാ​​ങ്കേ​​തി​​കവി​​ദ്യ​​ക​​ളും ചേ​​ർ​​ന്ന് അ​​തി​​വേ​​ഗം പു​​തു​​ക്കി​​വ​​ര​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന പ​​ഠ​​ന-​​വ്യ​​വ​​സാ​​യ അ​​ന്ത​​രീ​​ക്ഷം 2026ൽ ​​തു​​റ​​ന്നി​​ട്ടി​​രി​​ക്കു​​ന്ന മേ​​ഖ​​ല​​ക​​ൾ പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്ന​​വ​​യാ​​ണ്. ഡി​​ജി​​റ്റ​​ൽ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളോ​​ടൊ​​പ്പം സു​​സ്ഥി​​ര സ​​ന്പ​​ദ് വ്യ​​വ​​സ്ഥ​​യെ​​ന്ന ആ​​ശ​​യ​​ത്തെ​​യും മു​​റു​​കെ​​പി​​ടി​​ച്ചാ​​ണ് ലോ​​കം നീ​​ങ്ങു​​ന്ന​​ത്. ഇ​​ത്ത​​രം മാ​​റ്റ​​ങ്ങ​​ളെ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ‘ഫ്യൂ​​ച്ച​​ർ റെ​​ഡി’ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ​​യാ​​ണ് ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ തേ​​ടു​​ന്ന​​തും. പു​​തു​​വ​​ർ​​ഷ​​ത്തി​​ൽ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള മേ​​ഖ​​ല​​ക​​ൾ ഇ​​വ​​യാ​​ണ്.

ഡേ​​റ്റ സ​​യ​​ൻ​​സ് & ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്

2026ൽ ​​നി​​ർ​​മി​​ത​​ബു​​ദ്ധി എ​​ന്ന​​ത് സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് അ​​പ്രാ​​പ്യ​​മാ​​യ സം​​ഗ​​തി​​യ​​ല്ല, മ​​റി​​ച്ച് ആ​​ഗോ​​ള സ​​ന്പ​​ദ് വ്യ​​വ​​സ്ഥ​​യു​​ടെ ഇ​​ന്ധ​​ന​​മാ​​ണ്. ആ​​രോ​​ഗ്യം, ഫി​​നാ​​ൻ​​സ്, മാ​​ർ​​ക്ക​​റ്റിം​​ഗ്, അ​​ർ​​ബ​​ൻ പ്ലാ​​നിം​​ഗ് എ​​ന്നി​​ങ്ങ​​നെ ഡേ​​റ്റ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​വ​​രെ കാ​​ത്തി​​രി​​ക്കു​​ന്ന മേ​​ഖ​​ല​​ക​​ൾ നി​​ര​​വ​​ധി​​യാ​​ണ്. മി​​ക​​വു​​റ്റ പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ളു​​ടെ കു​​റ​​വും തു​​ട​​ക്ക​​ത്തി​​ൽത​​ന്നെ ല​​ഭി​​ക്കാ​​വു​​ന്ന ഉ​​യ​​ർ​​ന്ന ശ​​ന്പ​​ള​​വും ഇ​​വി​​ടെ ആ​​ക​​ർ​​ഷ​​ക ഘ​​ട​​ക​​ങ്ങ​​ളാ​​ണ്. യു​​എ​​സ്എ, ജ​​ർ​​മ​​നി, അ​​യ​​ർ​​ല​​ൻ​​ഡ് എ​​ന്നി​​വ​​യാ​​ണ് ടോ​​പ് ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ൾ എ​​ന്ന് പ​​റ​​യാം.

ആ​​രോ​​ഗ്യ​​സേ​​വ​​ന​​വും ന​​ഴ്സിം​​ഗും

യു​​എ​​സ്എ, കാ​​ന​​ഡ, യു​​കെ, ഓ​​സ്ട്രേ​​ലി​​യ, ജ​​ർ​​മ​​നി, ന്യൂ​​സില​​ൻ​​ഡ് എ​​ന്നി​​ങ്ങ​​നെ വ​​യോ​​ജ​​ന​​ങ്ങ​​ൾ ഏ​​റി​​വ​​രു​​ന്ന വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ൾ ഈ ​​മേ​​ഖ​​ല​​യ്ക്ക് വ​​ലി​​യ ഡി​​മാ​​ൻ​​ഡ് ഉ​​ണ്ടാ​​ക്കു​​ന്നു​​ണ്ട്. ഇ​​ന്ത്യ പോ​​ലെ വ​​ലി​​യ ജ​​ന​​സം​​ഖ്യ​​യും ഇം​​ഗ്ലീ​​ഷ് പ​​രി​​ജ്ഞാ​​നം കൂ​​ടു​​ത​​ലു​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ് ഇ​​ത്ത​​രം രാ​​ജ്യ​​ങ്ങ​​ൾ ന​​ഴ്സു​​മാ​​രെ തേ​​ടു​​ന്ന​​ത്. ജെ​​റി​​യാ​​ട്രി​​ക് കെ​​യ​​ർ, മെ​​ന്‍റ​​ൽ ഹെ​​ൽ​​ത്ത്, ഹെ​​ൽ​​ത്ത് ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്സ് തു​​ട​​ങ്ങി​​യ സ്പെ​​ഷ​​ലൈ​​സേ​​ഷ​​നു​​ക​​ൾ ജോ​​ലി​​സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

റി​​ന്യൂ​​വ​​ബി​​ൾ എ​​ന​​ർ​​ജി​​യും സു​​സ്ഥി​​ര​​ത​​യും

കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഹ​​രി​​ത സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളെ പു​​ണ​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ് ലോ​​കം. ഈ ​​ട്രെ​​ൻ​​ഡി​​ന് ഉ​​ത​​കു​​ന്ന അ​​ക്കാ​​ദ​​മി​​ക് പ്രോ​​ഗ്രാ​​മു​​ക​​ളും തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളു​​മാ​​യി ജ​​ർ​​മ​​നി, സ്വീ​​ഡ​​ൻ, യു​​കെ, യു​​എ​​സ്എ, കാ​​ന​​ഡ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ മു​​ൻ​​പ​​ന്തി​​യി​​ലു​​ണ്ട്. എ​​ഐ അ​​ട​​ക്ക​​മു​​ള്ള സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ സ​​മ​​ന്വ​​യി​​പ്പി​​ച്ച് മു​​ന്നേ​​റു​​ന്ന മേ​​ഖ​​ല​​യ്ക്ക് സാ​​ങ്കേ​​തി​​ക പ​​രി​​ജ്ഞാ​​ന​​മു​​ള്ള​​വ​​രെ​​യാ​​ണ് ആ​​വ​​ശ്യം. ഗ്രീ​​ൻ ഫി​​നാ​​ൻ​​സ്, സ​​സ്റ്റൈ​​ന​​ബി​​ൾ ലോ​​ജി​​സ്റ്റി​​ക്സ്, പോ​​ളി​​സി അ​​ഡ്വൈ​​സിം​​ഗ് തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലും അ​​വ​​സ​​ര​​ങ്ങ​​ളു​​ണ്ട്.

ഡി​​സൈ​​ൻ, മീ​​ഡി​​യ മേ​​ഖ​​ല

ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​ൽ​​ക്കു​​ക എ​​ന്ന​​തി​​ലു​​പ​​രി അ​​നു​​ഭ​​വ​​ങ്ങ​​ളും ക​​ഥ​​ക​​ളും ഡി​​ജി​​റ്റ​​ൽ ഐ​​ഡ​​ന്‍റി​​റ്റി​​ക​​ളും സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ലാ​​ണ് 2026ൽ ​​ക​​ന്പ​​നി​​ക​​ൾ​​ക്ക് താത്​​പ​​ര്യം. എ​​ല്ലാ ആ​​പ്പി​​നും വെ​​ബ്സൈ​​റ്റി​​നും ഗെ​​യി​​മി​​നും ബ്രാ​​ൻ​​ഡി​​നും എ​​ഐ പ്രോ​​ഡ​​ക്റ്റി​​നും ഡി​​സൈ​​ന​​ർ​​മാ​​രെ വേ​​ണം. ഓ​​ഡി​​യോ / വീ​​ഡി​​യോ ഷോ​​ർ​​ട്ട് ക​​ണ്ട​​ന്‍റു​​ക​​ളു​​ടെ കാ​​ല​​ത്ത് വെ​​റും കോ​​ഡ​​ർ​​മാ​​രെ​​യ​​ല്ല, ക്രി​​യേ​​റ്റീ​​വ് ചി​​ന്താ​​ഗ​​തി​​ക്കാ​​രെ​​യാ​​ണ് ക​​ന്പ​​നി​​ക​​ൾ​​ക്ക് പ്രി​​യം. അ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​എ​​ഫ്എ​​ക്സ്, ഗെ​​യിം ഡി​​സൈ​​ൻ ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ്, ഓ​​ഗ്മെ​​ന്‍റ​​ഡ് റി​​യാ​​ലി​​റ്റി / വെ​​ർ​​ച്വ​​ൽ റി​​യാ​​ലി​​റ്റി & ഇ​​മേ​​ഴ്സീ​​വ് ഡി​​സൈ​​ൻ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ക്രി​​യേ​​റ്റീ​​വ് ആ​​യ​​വ​​ർ​​ക്ക് ഇ​​ണ​​ങ്ങും.

Latest News

Up